Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bridge Construction

Thiruvananthapuram

ക​ന്നി​പ്പു​റം പാ​ലം നി​ര്‍​മാ​ണം : പൈ​പ്പി​ട​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ഈ​മാ​സം പൂ​ര്‍​ത്തി​യാ​ക്കും

നെ​യ്യാ​റ്റി​ന്‍​ക​ര : ക​ന്നി​പ്പു​റം പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പ്ര​വൃ​ത്തി​ക​ള്‍ ഈ ​മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നെ​യ്യാ​റി​നു കു​റു​കെ ഇ​രു​ന്പി​ല്‍ പ്ര​ദേ​ശ​ത്തെ നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ന്നി​പ്പു​റം പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം ഇ​ഴ​ഞ്ഞാ​ണ് നീ​ങ്ങു​ന്ന​തെന്നു പ​ര​ക്കെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. പാ​ലം 2027 ഏ​പ്രി​ലി​ന​കം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന​താ​ണ് പ​ദ്ധ​തി നി​ര്‍​ദേ​ശം. 2025 ഒ​ക്ടോ​ബ​ര്‍ ഒ​ന്പ​തി​നു നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ചു. 18 മാ​സം നി​ര്‍​മാ​ണ കാ​ലാ​വ​ധി​യു​ള്ള പാ​ലം പ​ണി പ​കു​തി പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സം വ​രെ പാ​ലം നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ സാ​വ​ധാ​ന​മാ​ണ് ന​ട​ന്നി​രു​ന്ന​തെ​ന്നു സ​മീ​പ​വാ​സി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ലം നി​ര്‍​മാ​ണ പ്ര​ദേ​ശ​ത്തി​ലെ കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റു​ക​ളും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ളും മാ​റ്റാ​നെ​ടു​ത്ത കാ​ല​താ​മ​സം പാ​ലം നി​ര്‍​മാ​ണ​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

പാ​ല​ത്തി​ന്‍റെ ഒ​ര​റ്റ​മാ​യ ഇ​രു​ന്പി​ല്‍ ഭാ​ഗ​ത്തു നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും മ​റ്റേ അ​റ്റ​മാ​യ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യു​ടെ ഭാ​ഗ​ത്തെ പ്ര​വൃ​ത്തി​ക​ള്‍ അ​വ​ശേ​ഷി​ക്കു​ന്നു. ഇ​രു​ന്പി​ലി​ല്‍ റോ​ഡ് നി​ര്‍​മാ​ണം കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി ഭാ​ഗ​ത്തെ റോ​ഡ് പ​ണി​ക​ൾ ഇ​തു​വ​രെ തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലാ​യെ​ന്നു നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

കെ​എ​സ്ഇ​ബി യു​ടെ പോ​സ്റ്റു​മാ​റ്റ​ല്‍ പ്ര​വൃ​ത്തി ഇ​ക്ക​ഴി​ഞ്ഞ മാ​സ​മാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് പൈ​പ്പി​ട​ല്‍ പ്ര​വൃ​ത്തി​ക​ള്‍ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ നാ​ലു​ദി​വ​സം​കൂ​ടി വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ പൈ​പ്പി​ട​ല്‍ സാ​ധ്യ​മ​ല്ല. സ്വാ​ഭാ​വി​ക​മാ​യും ഞാ​യ​റാ​ഴ്ച​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മാ​ത്ര​മേ പൈ​പ്പ് സ്ഥാ​പി​ക്ക​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ഈ ​ഭാ​ഗ​ത്ത് ന​ട​ത്താ​നാ​വു​ക​യു​ള്ളൂ​വെ​ന്നും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

District News

ന​ട​പ്പാ​ലം നി​ർ​മാ​ണ​ത്തി​നി​ടെ പൈ​പ്പ് ത​ക​ർ​ന്നു; കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി

കാ​ഞ്ഞാ​ർ: വെ​ള്ളി​യാ​മ​റ്റം, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന ജ​ല അ​ഥോ​റി​റ്റി​യു​ടെ കാ​ഞ്ഞാ​ർ പാ​ല​ത്തോ​ട് ചേ​ർ​ന്നു​ള്ള പ​മ്പ് ഹൗ​സി​ലേ​ക്കു​ള്ള വ​ലി​യ പൈ​പ്പ് ത​ക​ർ​ന്നു. കാ​ഞ്ഞാ​ർ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി എ​ത്തി​ച്ച ഹി​റ്റാ​ച്ചി ഉ​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന പ​മ്പിം​ഗ് ലൈ​ൻ ത​ക​ർ​ന്ന​ത്.

ഷ​ട്ട​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി മ​ല​ങ്ക​ര ഡാം ​തു​റ​ന്ന് വി​ട്ടി​രു​ന്ന​തി​നാ​ൽ ദി​വ​സ​ങ്ങ​ളാ​യി പ​മ്പിം​ഗ് ചെ​റി​യ തോ​തി​ലാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ത​ക​ർ​ന്ന പൈ​പ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ​ന്പിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും സ​മ​ർ​ദം​മൂ​ലം വീ​ണ്ടും പൈ​പ്പ് പൊ​ട്ടു​ക​യാ​യി​രു​ന്നു.

അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ആ​വ​ശ്യ​മാ​യ പൈ​പ്പു​ക​ൾ എ​റ​ണാ​കു​ള​ത്തു​നി​ന്നു​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്നും ഇ​ന്നു മാ​ത്ര​മേ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ക​യു​ള്ളൂ​വെ​ന്നും ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യാ​ലും ഈ ​ഭാ​ഗം കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഉ​റ​പ്പി​ച്ചാ​ലേ പ​ന്പിം​ഗ് ന​ട​ക്കു​ക​യു​ള്ളൂ. അ​തി​നാ​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

ഞ​ര​ളം​പു​ഴ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റി​ൽ​നി​ന്ന് കു​ടി​വെ​ള്ളം ല​ഭി​ച്ചി​രു​ന്ന വീ​ടു​ക​ളി​ൽ വെ​ള്ളം എ​ത്താ​ത്ത​ത് ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കും.അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ദി​വ​സ​ങ്ങ​ളാ​യി വെ​ള്ളം മു​ട​ങ്ങി​യി​രു​ന്നു. ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വാ​ർ​ഡ് മെം​ബ​റും ഏ​താ​നും ഗു​ണ​ഭോ​ക്താ​ക്ക​ളും ചേ​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്നു.

District News

ഊ​ട്ട​റ പു​ഴ​പ്പാ​ലം​ നി​ർ​മാ​ണം വി​ല​യി​രു​ത്തി

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ​യി​ലെ പു​ഴ​പ്പാ​ലം നി​ർ​മാ​ണം വി​ല​യി​രു​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സം​ഘ​വും.

പ​ഴ​യ പാ​ല​ത്തി​ന്‍റെ പാ​ർ​ശ്വ​ഭി​ത്തി​ക​ളു​ടെ ബ​ല​ക്ഷ​യ​മൂ​ല​മാ​ണ് നി​യ​ന്ത്രി​ത​മാ​യി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തെ​ന്നു എ​ൻ​ജി​നി​യ​ർ​മാ​ർ അ​റി​യി​ച്ചു. മ​ഴ​ക്കാ​ല​ത്ത് പു​ഴ​യി​ൽ ന​ല്ല നീ​രൊ​ഴു​ക്കു​ണ്ടാ​യാ​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നും സം​ഘം പ​റ​ഞ്ഞു.

യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന ഉ​ട​മ​ക​ളു​ടേ​യും നി​ര​ന്ത​ര​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മു​ൻ എം​എ​ൽ​എ കെ. ​ബാ​ബു, കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ജ​യ​പ്ര​കാ​ശ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. സി​യാ​വു​ദ്ദീ​ൻ, കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി​ദാ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ. ശി​വ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ലീ​ന ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

District News

റി​വ​ർ​വ്യൂ റോ​ഡ് പാ​ലം​പ​ണി: ആം ​ആ​ദ്മി പാർട്ടി റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

പാ​ലാ: റി​വ​ര്‍​വ്യൂ റോ​ഡ് പാ​ലം​പ​ണി നി​ശ്ച​ലാ​വ​സ്ഥ​യി​ല്‍ തു​ട​രു​ന്ന​തി​ല്‍ പാ​ലാ​യി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റീ​ത്തു​വ​ച്ചു പ്ര​തി​ഷേ​ധി​ച്ചു. പാ​ലാ​യു​ടെ അ​ഭി​മാ​ന​പ​ദ്ധ​തി എ​ന്ന് കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട ഈ ​പ​ദ്ധ​തി എ​ത്ര​യും​വേ​ഗം പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആം ​അ​ദ്മി പാ​ര്‍​ട്ടി നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

ടൗ​ണി​ലെ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കി മീ​ന​ച്ചി​ലാ​റി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ച്ചു കൊ​ട്ടാ​ര​മാ​റ്റം വ​രെ യാ​ത്ര സു​ഖ​ക​ര​മാ​ക്കാ​ന്‍ ആ​രം​ഭി​ച്ച റി​വ​ര്‍​വ്യൂ റോ​ഡി​ന്‍റെ പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും തു​ട​ക്ക​വും അ​വ​സാ​ന ഭാ​ഗ​വും പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടി​ല്ല. ര​ണ്ടാം ഭാ​ഗ​മാ​യി തു​ട​ങ്ങി​വ​ച്ച നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച​വ​രും ഭ​ര​ണ-​പ്ര​തി​പ​ക്ഷ​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്ത​ർ​ക്ക​ങ്ങ​ളും സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത ഇ​ല്ലാ​യ്മ കൊ​ണ്ടു​മാ​ണ് എ​ട്ട് വ​ര്‍​ഷ​മാ​യി പ​ണി​തീ​രാ​തെ കി​ട​ക്കു​ന്ന​തെ​ന്ന് അ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് തോ​പ്പി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മു​നി​സി​പ്പ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യി ക​ള​രി​ക്ക​ല്‍, റോ​ണി നെ​ടു​മ്പ​ള്ളി​ല്‍, രാ​ജു താ​ന്നി​ക്ക​ല്‍, ജോ​സ് ച​ന്ദ്ര​ത്തി​ല്‍, ജയേഷ് പി. ​ജോ​ര്‍​ജ്, സ​ണ്ണി മു​ത​ല​ക്കു​ഴി, തോ​മ​സ് മാ​ധ​വ​ത്ത്, ബി​നു മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

മു​ന്ന​റി​യി​പ്പില്ലാ​തെ പാ​ലം​നി​ർ​മാ​ണം: ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്

വ​ണ്ടി​ത്താ​വ​ളം: താ​മ​ര​ക്കു​ള​ത്ത് പാ​ലം​നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് ബൈ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ൾ​ക്കു പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 12 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ൽ മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു ബൈ​ക്കും യാ​ത്രി​ക​രും വീ​ഴാ​നി​ട​യാ​ക്കി​യ​ത്.

പ്ര​ദേ​ശ​ത്ത് ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ശ​ബ്‌​ദം കേ​ട്ട് സ്ഥ​ല​ത്തെ​ത്തി​യാ​ണ് വീ​ണ​വ​രെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. പൊ​ളി​ച്ചു​പ​ണി​യു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട​താ​യ മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് പാ​ലം​നി​ർ​മാ​ണം ന​ട​ത്തി​വ​രു​ന്ന​ത്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​ശേ​ഷം ഇ​രു​വ​ശ​ത്തും മു​ന്ന​റി​യി​പ്പ് ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വൈ​കാ​തെ പാ​ലം​പ​ണി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. ക​ർ​ഷ​ക​ന്‍റെ വ​യ​ലി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

District News

ക​ലു​ങ്ക് നി​ർ​മാ​ണം: മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

ആ​ലു​വ: ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​നാ​യി മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ ആ​ലു​വ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി അ​നു​വ​ദി​ച്ചു. ക​ലു​ങ്കി​ന് താ​ഴെ നി​ർ​മി​ക്കു​ന്ന കാ​ന​യു​ടെ ഒ​രു ഭാ​ഗ​ത്തെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യാ​ണ് ഭാ​ഗി​ക​മാ​യി തു​റ​ന്ന​ത്. ഇ​തോ​ടെ പ്രൈ​വ​റ്റ് സ്റ്റാ​ൻ​ഡി​ലേ​ക്കും സ്റ്റാ​ൻ​ഡി​ന് മു​ന്നി​ലൂ​ടെ​യു​മു​ള​ള ഗ​താ​ഗ​ത​വും പു​ന:​രാ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് നി​ന്നും സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം അ​നു​വ​ദി​ച്ച​ത്. എ​തി​ർ​ദി​ശ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​തം പു​ന:​രാ​രം​ഭി​ക്ക​ണ​മെ​ങ്കി​ൽ ഇ​നി​യും ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി വേ​ണ്ടി​വ​രും.
ക​ഴി​ഞ്ഞ 13നാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മാ​ർ​ക്ക​റ്റ് റോ​ഡി​ൽ മാ​ലി​ന്യ കാ​ന പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​നാ​യി ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഗ​താ​ഗ​തം നി​രോ​ധി​ച്ച​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. കാ​ന നി​ർ​മാ​ണ​ത്തെ തു​ട​ർ​ന്ന് ബ​സു​ക​ളെ​ല്ലാം തോ​ന്നി​യ പോ​ലെ സ​ർ​വീ​സ് ന​ട​ത്തി​യ​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ച്ചി​രു​ന്നു.
സി​റ്റി​യി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ ന​ഗ​രം ചു​റ്റാ​തെ ബാ​ങ്ക് ക​വ​ല​യി​ൽ നി​ന്നും നേ​രി​ട്ട് സ്റ്റാ​ൻ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​റ​വൂ​ർ, അ​ങ്ക​മാ​ലി, ബ​സു​ക​ൾ ദേ​ശീ​യ​പാ​ത വ​ഴി പോ​യ​തും യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രു​ന്നു.

District News

ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ം നി​ർ​മാ​ണം വൈ​കു​ന്നു; തീ​ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം

കാ​യം​കു​ളം: ആ​റാ​ട്ടു​പു​ഴ​യു​ടെ ഇ​രു​ക​ര​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് കാ​യ​ലി​ന് കു​റു​കെ നി​ർ​മി​ക്കു​ന്ന ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം. 2022-ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് പാ​ല​ത്തി​നാ​യി 100 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത്. തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ച്ച് മ​ണ്ണു​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി. ഇ​തു വി​ല​യി​രു​ത്തി രൂ​പ​രേ​ഖ ത​യാ​റാ​ക്കേ​ണ്ട​ത് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ഡി​സൈ​ൻ വി​ഭാ​ഗ​മാ​ണ്.

എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്തി​യി​ല്ല. കാ​യം​കു​ളം കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മാ​യി കി​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്ന​ത് പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. സു​നാ​മി​ക്കു​ശേ​ഷം തെ​ക്കു​ഭാ​ഗ​ത്തു നി​ർ​മി​ച്ച കൊ​ച്ചി​യു​ടെ ജെ​ട്ടി-​പെ​രു​മ്പ​ള്ളി പാ​ലം മാ​ത്ര​മാ​ണ് മ​റു​ക​ര ക​ട​ക്കാ​നു​ള്ള ഏ​ക മാ​ർ​ഗം. ഇ​ത​ല്ലാ​തെ മ​റു​ക​ര​യെ​ത്ത​ണ​മെ​ങ്കി​ൽ വ​ട​ക്ക് തൃ​ക്കു​ന്ന​പ്പു​ഴ​യി​ലെ​ത്ത​ണം.

പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ ക​ള്ളി​ക്കാ​ട്ടും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് പ​ഞ്ചാ​യ​ത്തി​ലെ മി​ക്ക സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​വും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യും പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും കൃ​ഷി​ഭ​വ​നു​മെ​ല്ലാം ഇ​വി​ടെ​യാ​ണ്. ര​ണ്ടു​മു​ത​ൽ ആ​റു​വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ കി​ഴ​ക്കേ​ക്ക​ര​യി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ റോ​ഡു​മാ​ർ​ഗം പോ​യി​വ​രാ​ൻ 25-30 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ക്ക​ണം.

മ​റി​ച്ച് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ലെ താ​മ​സ​ക്കാ​ർ​ക്കും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കി​ഴ​ക്കേ​ക്ക​ര​യി​ലെ​ത്ത​ണ​മെ​ങ്കി​ലും ഈ ​ദൂ​രം​ത​ന്നെ സ​ഞ്ച​രി​ക്ക​ണം. അ​തി​നാ​ൽ ക​ന​ക​ക്കു​ന്ന്-​ക​ള്ളി​ക്കാ​ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പു​തി​യ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ.

District News

മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം; ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി ജ​ന​ങ്ങ​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ലു​ങ്ക് നി​ർ​മാ​ണം ന​ട​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ൽ കു​ടു​ങ്ങി​യ​ത് മ​ണി​ക്കൂ​റോ​ളം. ദേ​ശീ​യ​പാ​ത 183ൽ ​പൂ​ത​ക്കു​ഴി ഫാ​ബീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തെ ക​ലു​ങ്കി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​മാ​ണ് ഇ​ന്ന​ലെ യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ പേ​ട്ട​ക്ക​വ​ല മു​ത​ൽ 26-ാംമൈ​ൽ വ​രെ വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര​യാ​യി​രു​ന്നു.

കാ​ല​പ്പ​ഴ​ക്കം മൂ​ലം പു​തു​ക്കി​പ്പ​ണി​യാ​നാ​യി ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 11നാ​ണ് ക​ലു​ങ്കി​ന്‍റെ പാ​തി ഭാ​ഗം പൊ​ളി​ച്ച് ആ​ദ്യ​ഘ​ട്ട നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ ക​ലു​ങ്കി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ പ​കു​തി ഭാ​ഗ​ത്തി​ന്‍റെ എ​ർ​ത്ത് ക​ട്ടിം​ഗ് പ്ര​വ​ർ​ത്ത​ന​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, തി​ങ്ക​ളാ​ഴ്ച്ച പ​ത്രം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​റി​യി​പ്പ് ന​ൽ​കു​വാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്നും ഒ​രു മാ​സ​ത്തേ​ക്ക് ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്നും ദേ​ശീ​യ​പാ​താ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

District News

പാ​ലം​ക​ട​വ് ഇ​രു​മ്പു​പാ​ലം ന​വീ​ക​രി​ച്ചു

ചാ​വ​ക്കാ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പേ​ടി​സ്വ​പ്ന​മാ​യി​രു​ന്ന പാ​ലം​ക​ട​വ് പാ​ല​ത്തി​ലൂ​ടെ ഇ​നി ന​ട​ക്കാം. ക​ട​പ്പു​റം - ഒ​രു​മ​ന​യൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​നോ​ലി ക​നാ​ലി​ന് കു​റു​കെ​യു​ള്ള പാ​ലം​ക​ട​വ് പാ​ലം അ​പ​ക​ട​സ്ഥി​തി​യി​ലാ​യി​രു​ന്നു.

എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍​നി​ന്നു 30.66 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത്. 2010വ​രെ ക​ട​ത്തു​തോ​ണി​യാ​യി​രു​ന്നു. പി​ന്നീ​ട് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ല്‍, നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ര​പ്പാ​ലം​പ​ണി​തെ​ങ്കി​ലും ര​ണ്ടു​വ​ര്‍​ഷം കൊ​ണ്ട് അ​തി​ന്‍റം ആ​യു​സ് തീ​ർ​ന്നു.

പി​ന്നീ​ട് പ്ര​കൃ​തി​ക്ഷോ​ഭ ദു​രി​താ​ശ്വാ​സ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പാ​ലം പ​ണി​ത​ത്. പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​താ​നും വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​തി​രു​ന്ന​താ​ണ് പാ​ലം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധം ത​ക​ര്‍​ച്ചാ​ഭീ​ഷ​ണി​യി​ലാ​യ​ത്.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഇ​രു​മ്പു​പാ​ലം ന​വീ​ക​രി​ച്ച​ത്. പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്‍.​കെ. അ​ക്ബ​ര്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ലി​ഹ ഷൗ​ക്ക​ത്ത് അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷൈ​നി ഷാ​ജി, ഒ​രു​മ​ന​യൂ​ര്‍​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി​ത സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍​പ്ര​സം​ഗി​ച്ചു.

Latest News

Corehub Up